പന്നിപ്പനി കൊണ്ടുപോയത് 1,082 പേരെ!

Swine Flu
ഡല്‍‌ഹി| WEBDUNIA|
PRO
PRO
രാജ്യത്ത് പന്നിപ്പനി നിയന്ത്രാണാധീനം ആക്കുന്നതില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ വിജയിച്ചെങ്കിലും രാജ്യത്ത് ഇതുവരെ മരണമടഞ്ഞവരുടെ എണ്ണം 1,082 ആയി ഉയര്‍ന്നു. ഗുജറാത്തില്‍ മാത്രം ഈയാഴ്ച 12 പേര്‍ പന്നിപ്പനി പിടിച്ച് മരിച്ചതോടെയാണ് ഇത്. പുതിയതായി പന്നിപ്പനി ബാധിച്ചവരുടെ എണ്ണം 83 ആണ്. ഇപ്പോള്‍ ഈ സാംക്രമിക രോഗത്താല്‍ രാജ്യത്ത് വലയുന്നവര്‍ 27,901 പേരാണ്. കേന്ദ്ര ആരോഗ്യവകുപ്പാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുരത്ത് വിട്ടിരിക്കുന്നത്.

രണ്ട് പേരാണ് ഗുജറാത്തില്‍ ചൊവ്വാഴ്ച മരണമടഞ്ഞത്. ഗുജറാത്തില്‍ മാത്രം 163 പേര്‍ പന്നിപ്പനി ബാധിച്ച് മരിച്ചു. രാജസ്ഥാനില്‍ ഒരാള്‍ മരിച്ചതായി അറിയുന്നു. തലസ്ഥാനനഗരിയായ ഡല്‍‌ഹിയില്‍ പുതിയ എട്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ ഇപ്പോള്‍ 9,570 പന്നിപ്പനി ബാധിതരുണ്ട്. ഇവരില്‍ 60 ശതമാനത്തോളം കുട്ടികളാണ്.

കേരളത്തില്‍ പന്നിപ്പനി ബാധിച്ച് 34 പേരാണ് മരണമടഞ്ഞത്. കേരളത്തിലും പുതിയ രണ്ട് രോഗികളെ കണ്ടെത്തിയിട്ടുണ്ട്. അയല്‍‌സംസ്ഥാനങ്ങളായ കര്‍ണാടകം, തമിഴ്നാട് എന്നിവിടങ്ങളില്‍ യഥാക്രമം 137-ഉം 7-ഉം മരണങ്ങള്‍ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ മികച്ച ആരോഗ്യരംഗവുമായി താരതമ്യപ്പെടുത്തുമ്പോള്‍ താഴ്ന്ന ആരോഗ്യനിലവാരമുള്ള തമിഴ്നാട്ടില്‍ ഏഴുപേര്‍ മാത്രമാണ് പന്നിപ്പനി ബാധിച്ച് മരിച്ചതെന്നത് ശ്രദ്ധേയമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :