പതിനാലുകാരിയെ ബന്ധുക്കളായ സഹോദരങ്ങള്‍ പീഡിപ്പിച്ചു - ഞെട്ടിക്കുന്ന സംഭവം നടന്നത് രാജ്യതലസ്ഥാനത്ത്

14കാരിയെ ബന്ധുക്കൾ ചേർന്ന്​ പീഡിപ്പിച്ചു

ന്യൂഡൽഹി| സജിത്ത്| Last Modified ഞായര്‍, 11 ജൂണ്‍ 2017 (09:41 IST)
പതിനാലുകാരിയെ ബന്ധുക്കളായ സഹോദരങ്ങള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ഇളയ സഹോദരിയെ തോക്കിൻമുനയിൽ നിർത്തി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ക്രൂരമായ പീഡനം നടന്നത്. ഡൽഹിയിലെ മുറാദാബാദിലാണ് ഈ സംഭവം നടന്നത്.

പെണ്‍കുട്ടികള്‍ മുറാദാബാദിലെ മുത്തശ്ശിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് പീഡനം നടന്നത്. അർധരാത്രിയോടെ വീട്ടിലെത്തിയ ബന്ധുക്കൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും ഇവർ ഭീഷണിപ്പെടുത്തി.

ഇതേസമയം, സുല്‍ത്താന്‍പുരിയില്‍ 28കാരിയായ യുവതിയെ നാലു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. പരിചയക്കാരെന്ന് നടിച്ച് ഒപ്പംകൂടിയവര്‍ ശീതളപാനീയത്തില്‍ മയക്കുമരുന്ന കലക്കികൊടുത്ത് ബോധം കെടുത്തിയശേഷമായിരുന്നു പീഡനം. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :