രാജസ്ഥാനിലെ ആല്‍വറില്‍ പതിനാറുകാരിയെ മൂന്നു യുവാക്കള്‍ കൂട്ടമാനഭംഗത്തിനിരയാക്കി. ശൈശവവിവാഹത്തിനിരയായ പതിനാറുകാരിയെ മൂന്നു ദിവസത്തോളം അജ്ഞാതകേന്ദ്രത്തില്വച്ച് പീഡിപ്പിക്കുകയായിരുന്നു. മൂന്നു യുവാക്കളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ച മാതാപിതാക്കളുടെ വീട്ടില്പോകാനായി ആല്‍വാറിലെ ബസ്വയിലുള്ള ബസ്സ്റ്റോപ്പില്നില്ക്കുന്പോള് കാറില്‍വന്ന കുടുംബ സുഹൃത്തുക്കളായ യുവാക്കള്‍ പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുപകരം പെണ്‍കുട്ടിയെ അജ്ഞാത കേന്ദ്രത്തില്കൊണ്ടു പോയി പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ആരോടെങ്കിലും പറഞ്ഞാല്‍ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയശേഷം ഇറക്കിവിട്ടു. നാട്ടുകാരുടെ സഹായത്തോടെ മാതൃസഹോദരനെ ബന്ധപ്പെട്ട് പെണ്‍കുട്ടി വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു