പതാകയുയര്‍ത്തുമെന്ന്; BJP നേതാവ് തടങ്കലില്‍

ശ്രീനഗര്‍| WEBDUNIA|
PRO
PRD
കശ്മീര്‍ ബിജെപി വൈസ്‌ പ്രസിഡന്റ്‌ സോഫി യൂസുഫിനെ കരുതല്‍ തടങ്കലില്‍ എടുത്തതായി ജമ്മുകശ്മീര്‍ പോലിസ്‌ അറിയിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ശ്രീനഗറിന്റെ സിരാകേന്ദ്രമായ ലാല്‍ ചൌക്കില്‍ ദേശീയ പതാക ഉയര്‍ത്തുമെന്ന ബിജെപിയുടെ പ്രസ്താവനയെ തുടര്‍ന്ന് ക്രമസമാധാനനില തകരുമെന്ന് കണ്ടാണ് സോഫി യൂസുഫിനെ തടങ്കലില്‍ വച്ചിരിക്കുന്നത്. ശനിയാഴ്ച രാത്രി വൈകിയാണ്‌ പോലിസ്‌ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്‌.

റിപ്പബ്ലിക്ക് ദിനമായ 26-ന്‌ ലാല്‍ചൗക്കില്‍ രാഷ്ട്രീയ ഏകതാ യാത്ര സംഘടിപ്പിക്കുമെന്ന്‌ കാട്ടി ശ്രീനഗറില്‍ ബിജെപി പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു. ലാല്‍ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തീരുമാനവുമായി മുന്നോട്ടുപോവാനുള്ള നിലപാടിനെത്തുടര്‍ന്നാണ്‌ സോഫി യൂസുഫിനെ കരുതല്‍ തടങ്കലില്‍ എടുത്തത്‌.

റിപ്പബ്ലിക് ദിനത്തില്‍ ശ്രീനഗറിന്റെ സിരാകേന്ദ്രമായ ലാല്‍ ചൌക്കില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള ബിജെപിയുടെ ശ്രമം തടയുമെന്ന് ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ സമാധാനപരമായ അന്തരീക്ഷത്തിനു വിഘാതമാവുന്ന ഒന്നും അനുവദിക്കില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്.

ബിജെപിയുടെ യുവജനസംഘടനയായ യുവമോര്‍ച്ച നടത്തുന്ന “രാഷ്ട്രീയ ഏകതാ മാര്‍ച്ച്” റിപ്പബ്ലിക് ദിനത്തില്‍ ജമ്മുവിലേക്കുള്ള പ്രവേശന കവാടമായ ലഖന്‍പൂരില്‍ വച്ച് തടയാനാണ് സര്‍ക്കാരിന്റെ തീരുമാനം. അതേപോലെ, റിപ്പബ്ലിക് ദിനത്തില്‍ നഗരത്തില്‍ കരിങ്കൊടികള്‍ ഉയര്‍ത്താനുള്ള വിഘടനവാദികളുടെ നീക്കം തടയുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :