നൂപുര്‍ തല്‍വാറിന് തിരിച്ചടി, വിചാരണ നാളെ

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ആരുഷി-ഹേംരാജ്‌ ഇരട്ടക്കൊലക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട്‌ ആരുഷിയുടെ നൂപുര്‍ തല്‍വാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഇതോടെ കേസിന്റെ വിചാരണ നാളെ മുതല്‍ ഗാസിയാബാദ്‌ സിബിഐ കോടതിയില്‍ തുടങ്ങും.

ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറും നുപൂര്‍ തല്‍വാറും ആണ് കേസിലെ പ്രതികള്‍. ഇരുവരും ഡോക്ടര്‍മാരാണ്. കൊലപാതകം, തെളിവുനശിപ്പിക്കല്‍, കോടതിയെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങിയ കേസുകളിലാണ് ഇവര്‍ക്കെതിരെ വിചാരണ നടക്കുക.

2008 മേയ് 15-നാണ് ആരുഷിയെ ഗുഡ്ഗാവിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം വീട്ടുജോലിക്കാരന്‍ ഹേംരാജിന്റെ മൃതദേഹവും വീട്ടിലെ ടെറസില്‍ കണ്ടെത്തുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :