അതിര്‍ത്തി നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ വനിതകളുടെ സംഘം തയ്യാറെടുക്കുന്നതായി വിവരം ലഭിച്ചു എന്ന് കരസേനാ മേധാവി ജനറല്‍ ദീപക് കപൂര്‍ ചൊവ്വാഴ്ച പറഞ്ഞു.
ജമ്മു കശ്മീരിലേക്ക് നുഴഞ്ഞ് കയറാനായി സ്ത്രീകളുടെ സംഘം കാത്ത് നില്‍ക്കുന്നതായി വിവരം ലഭിച്ചു. തിങ്കളാഴ്ച പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ സ്ത്രീകള്‍ ഭീകരരെ സഹായിച്ചതായി സംശയിക്കുന്നു എന്നും ദീപക് കപൂര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
നുഴഞ്ഞു കയറ്റം പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സേന സുസജ്ജമാണെന്നും കരസേനാ മേധാവി കൂട്ടിച്ചേര്‍ത്തു.
താലിബാന്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായി ഇതുവരെയായും സ്ഥിരീകരിച്ചിട്ടില്ല എന്നും ദീപക് കപൂര്‍ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.