നീതുവിന്റെ വോയ്സ് ബ്ലോഗ് ഹിറ്റ്!

മുംബൈ| WEBDUNIA|
PRO
ബോളിവുഡ് സുന്ദരി നീതു ചന്ദ്രയുടെ ഫാന്‍സിന് സന്തോഷ വാര്‍ത്ത. അമിതാഭ്, ജോണ്‍ എബ്രഹാം എന്നിവര്‍ക്കൊപ്പം നീതുവിന്റെ വോയ്സ് ബ്ലോഗും സൂപ്പര്‍ ഹിറ്റായിരിക്കുന്നു!

മൊബൈല്‍ സാമൂഹിക മാധ്യമമായ ‘വോയ്സ് ബ്ലോഗിംഗ്’ തമാശയ്ക്കാണ് ആരംഭിച്ചത് എങ്കിലും ഇപ്പോള്‍ തനിക്ക് ലഭിക്കുന്ന പിന്തുണ അവിശ്വസനീയമാണെന്നാണ് നീതു പറയുന്നത്. തന്റെ ആരാധകര്‍ക്കായി സ്വകാര്യ ജീവിതത്തെ കുറിച്ചു പോലും താന്‍ വെളിപ്പെടുത്താറുണ്ട് എന്നും നീതു വെളിപ്പെടുത്തുന്നു.

പ്രിയങ്ക ചോപ്രയാണ് ‘മൊബൈല്‍ ബ്ലോഗിലെ’ ഏറ്റവും പുതിയ ബോളിവുഡ് അംഗം. ലാറ ദത്ത, മാധവന്‍, ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിംഗ് തുടങ്ങിയവരും പ്രമുഖ വോയ്സ് ബ്ലോഗര്‍മാരുടെ പട്ടികയിലുണ്ട്.

താരങ്ങളെ ഫോളോ ചെയ്യുന്നതിന് മൊബൈല്‍ സേവന ദാതാക്കള്‍ നല്‍കുന്ന കോഡ് ഡയല്‍ ചെയ്യുകയും പ്രത്യേകം തുക വരിസംഖ്യയായി നല്‍കുകയും വേണം. താരങ്ങള്‍ വോയ്സ് ബ്ലോഗുകള്‍ അപ്ഡേറ്റ് ചെയ്യുമ്പോള്‍ അത് എസ്‌എം‌എസ് സന്ദേശത്തിലൂടെ പിന്തുടരുന്നവര്‍ക്ക് അറിയുവാനും സാധിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :