നിരാശനായ മദനി ജയിലില്‍ കലി തുള്ളുന്നു!

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
സുപ്രീംകോടതി ജാമ്യം നിഷേധിച്ചതോടെ നിരാശനായ ബാംഗ്ലൂര്‍ സ്ഫോടനക്കേസ് പ്രതിയും പിഡിപി നേതാവുമായ അബ്ദുള്‍ നാ‍സര്‍ മദനി ജയിലില്‍ കലി തുള്ളുന്നതായി റിപ്പോര്‍ട്ട്.

ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര സെന്‍‌ട്രല്‍ ജയിലില്‍ കഴിയുന്ന മദനി സുപ്രീംകോടതി വിധി അറിഞ്ഞ ശേഷം ജയില്‍ അധികൃതരോട് കയര്‍ത്തു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ തടവുകാര്‍ക്ക് പ്രാതല്‍ നല്‍കാനെത്തിയ ജയില്‍ ജീവനക്കാരോട് മദനി ആക്രോശിക്കുകയായിരുന്നു. താന്‍ രാവിലെ പ്രാര്‍ത്ഥിക്കുമ്പോള്‍ ജയില്‍ ജീവനക്കാര്‍ ശല്യപ്പെടുത്തി എന്നാരോപിച്ചായിരുന്നു മദനിയുടെ രോഷം. ഇത് മൂലം മറ്റ് തടവുകാര്‍ക്ക് പ്രാതല്‍ നല്‍കുന്നതും വൈകി.

പ്രശ്നങ്ങള്‍ തുടര്‍ന്നാല്‍ മദനിയെ മറ്റൊരു സെല്ലിലേക്ക് മാറ്റുന്നതിനേക്കുറിച്ച് ആലോചിക്കുമെന്ന് ജയില്‍ ഡി ജി പി അറിയിച്ചു.

ചൊവ്വാഴ്ചയാണ് മദനിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ വിധി വന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :