നാലാം ഘട്ട തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ശനിയാഴ്ച പുറപ്പെടുവിച്ചു. എട്ട് സംസ്ഥാനങ്ങളിലാണ് നാലാം ഘട്ടം നടക്കുന്നത്.
മെയ് ഏഴിന് നടക്കുന്ന നാലാംഘട്ട തെരഞ്ഞെടുപ്പില്‍ മൊത്തം 85 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്- രാജസ്ഥാനില്‍ 25, യു പി 18, പശ്ചിമ ബംഗാള്‍ 17, ഹരിയാന 10 ഡല്‍ഹിയില്‍ ഏഴ്, പഞ്ചാബ് നാല്, ബീഹാര്‍ മൂന്ന് ജമ്മു കശ്മീരില്‍ ഒന്ന്.
വിജ്ഞാപനം വന്നതോടെ ഇന്ന് മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാവുന്നതാണ്. ഏപ്രില്‍ 18 ആണ് പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം. മെയ് 16 ന് ആണ് വോട്ടെണ്ണല്‍.