നായയുമായി വിമാനത്തില്‍; ജെറ്റ്എയര്‍വേയ്സ് ഉടമയുടെ ഭാര്യയ്ക്ക് പിഴ!

മുംബൈ| WEBDUNIA|
PRO
PRO
വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ നിയമം ലംഘിച്ചാല്‍ വിമാനക്കമ്പനി ഉടമയുടെ ഭാര്യയായാലും കുടുങ്ങും! ജെറ്റ് എയര്‍വേയ്സ് ചെയര്‍മാന്‍ നരേഷ് ഗോയലിന്റെ അനിതാ ഗോയലിനാണ് വിമാനത്തില്‍ വളര്‍ത്തുനായയുമായി സഞ്ചരിച്ചതിന് വിധിച്ചത്. ഇതേ കമ്പനിയുടെ വിമാനത്തില്‍ യാത്ര ചെയ്തപ്പോഴാണ് അനിതയ്ക്ക് 36,200 രൂപ പിഴവിധിച്ചത്.

നിയമവിരുദ്ധമായി നായയുമായി യാത്രചെയ്തതിനാണ് കസ്റ്റംസ് അധികൃതര്‍ പിഴ ഈടാക്കിയത്. അനിത തുക അടച്ചശേഷമാണ് നായയെ കൊണ്ടുപോകാന്‍ അനുവദിച്ചത്.

പട്ടിയുമായി യാത്ര അനുവദിക്കില്ലെന്ന് ജെറ്റ് എയര്‍വേയ്സിന്റെ നിയമാവലിയില്‍ പറയുന്നുണ്ട്.

ശനിയാഴ്ച ലണ്ടനില്‍ നിന്ന് മുംബൈയില്‍ വന്നിറങ്ങിയതായിരുന്നു അനിതാ ഗോയല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :