നാണക്കേടായല്ലോ; ലാലു പോസ്റ്റ് ചെയ്തത് ഫോട്ടോഷോപ്പ് ചിത്രം !

ലാലു പോസ്റ്റ് ചെയ്തത് ഫോട്ടോഷോപ്പ് ചിത്രം !

AISWARYA| Last Modified തിങ്കള്‍, 28 ഓഗസ്റ്റ് 2017 (14:29 IST)
ആര്‍ജെഡി വിളിച്ചു ചേര്‍ത്ത ബിജെപി വിരുദ്ധ റാലിയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് വെല്ലുവിളി നടത്തിയത് വാര്‍ത്തയായിരുന്നു. ‘ബിജെപിയെ തുരത്തൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന ആര്‍ജെഡി മദ്രാവാക്യം ഏറ്റെടുത്ത് കൊണ്ടാണ് റാലി നടന്നത്.

എന്നാല്‍ റാലിയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ലാലു പ്രസാദ് യാദവിന് കിട്ടിയത് എട്ടിന്റെ പണി. റാലിയുടേത് എന്ന് പറഞ്ഞ് ലാലു പോസ്റ്റ് ചെയ്തത് ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണ്. ലാലു മാത്രമല്ല മകന്‍ തേജസ്വി യാദവും മറ്റ് നേതാക്കളും ഇല്ലാത്ത ആള്‍ക്കൂട്ടത്തെ കാണിക്കാനുള്ള ശ്രമത്തിനിടെ വ്യാജ ഫോട്ടോ ട്വീറ്റ് ചെയ്തു. ദേശീയ മാധ്യമങ്ങള്‍ ചിത്രം ഫേക്കാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

റാലിയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ‘എണ്ണാമെങ്കില്‍ എണ്ണിക്കോളൂ’ എന്നു ബിജെപിയെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. ബീഹാറില്‍ തന്റെ അടിത്തറയ്ക്ക് മുമ്പില്‍ ആർക്കും പിടിച്ച് നില്‍ക്കാനാവില്ലെന്നായിരുന്നു ചിത്രം പോസ്റ്റ് ചെയ്ത് ലാലു പ്രസാദ് യാദവ് ട്വിറ്ററിൽ പറഞ്ഞത്.

ജെ ഡി യു നേതാവ് ശരത് യാദവ്, ബംഗാല്‍ മുഖ്യമന്ത്രി മമതാ ബാനർജി, സമാജ്‌വാദി പാർട്ടി നേതാവും മുൻ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് , കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സിപി ജോഷി, സിപിഐ അഖിലേന്ത്യ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ജാര്‍ഖണ്ഡിലെ മുന്‍ മുഖ്യമന്ത്രിമാര്‍ എന്നിങ്ങനെയുള്ള
പ്രമുഖര്‍ റാലിയില്‍ പങ്കെടുത്തിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :