നമോ, നമോ പറഞ്ഞ് അതിരുകള്‍ ലംഘിക്കരുതെന്ന് ആര്‍‌എസ്‌എസ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
നമോ, നമോ പറഞ്ഞ് അതിരുകള്‍ ലംഘിക്കരുതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. നമ്മള്‍ ഇപ്പോള്‍ ഒരു രാഷ്ട്രീയത്തിലും ഇല്ല. സദാ സമയവും നമോ, നമോ എന്നുരുവിടുകയല്ല. അതൊക്കെ മാറ്റിവെച്ച് നമ്മുടെ പൊതുവായ ലക്‌ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. നമുക്ക് നമ്മുടേതായ പരിമിതികള്‍ ഉണ്ട്. ആ പരിധികള്‍ ലംഘിക്കരുതെന്നോര്‍ക്കണം.

വര്‍ഷങ്ങളായി യുപി‌എ ഭരണത്തിന്‍ കീഴില്‍ ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണ്. അതില്‍ നിന്ന് മോചനമാണ് നമ്മുടെ ലക്‍ഷ്യം. ഒരു വ്യക്തിയെ കേന്ദ്രീകരിച്ചല്ല നമ്മള്‍ നീങ്ങേണ്ടത്. ലക്‍ഷ്യമാണ് പ്രധാനമെന്നും മോഹന്‍ ഭഗവത് ഓര്‍മ്മിപ്പിച്ചു.

ബാംഗ്ളൂരില്‍ നടന്ന ആര്‍എസ്എസിന്‍റെ പ്രതിനിധി സഭക്കിടെയാണ് ബിജെപി നേതാവ് രാജ്നാഥ് സിംഗിന്‍റെയും ആര്‍എസ്എസ് പ്രചാരക് രാംമാധവിന്‍റെയും സാന്നിധ്യത്തില്‍ ഭഗവത് ഇതു പറഞ്ഞത്. ബിജെപിയുടെ ആശയദാതാക്കളായാണ് അറിയപ്പെടുന്നതെങ്കിലും നരേന്ദ്രമോഡിയെ പ്രധാനമന്ത്രി പദത്തില്‍ എത്തിക്കുന്നതിന് ആര്‍എസ്എസ് കടുത്ത പരീക്ഷണം നേരിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മോഹന്‍ ഭഗവതിന്‍റെ പ്രസ്താവന.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :