തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് തുറന്ന കാറിലേക്ക് കയറാന്‍ ശ്രമിച്ച നഗ്മയെ ഗജരാജ് ശര്‍മ്മ ചേര്‍ത്ത് നിര്‍ത്തി ചുംബിക്കുകയായിരുന്നു. ചുംബിച്ചയുടനെ ഗജരാജ് ശര്‍മ്മയെ നഗ്മ തട്ടിമാറ്റി. സംഭവം വിവാദമായിരിക്കുകയാണ്. നഗ്മയെ കണ്ട് എംഎല്‍എ മാപ്പ് പറയണമെന്ന് വനിതാ സംഘടനകള്‍ ആവശ്യപ്പെട്ടു.