ന്യൂഡല്‍ഹി|
rahul balan|
Last Modified തിങ്കള്‍, 11 ഏപ്രില്‍ 2016 (14:34 IST)
വിവിധ കോഴ്സുകളിലേക്ക് ദേശീയതലത്തില്‍ നടത്തുന്ന ഏകീകൃത പൊതുപ്രവേശ പരീക്ഷ (നീറ്റ്) സുപ്രീംകോടതി പുന:സ്ഥാപിച്ചു. മെഡിക്കല്‍, ഡെൻറല്‍ ബിരുദ-ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പരീക്ഷ നടത്തുന്നത് സംബന്ധിച്ചാണ് സുപ്രീംകോടതിയുടെ വിധി. ജസ്റ്റിസ് അനില്‍ ആര്‍ ദവെയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ഏകീകൃത പ്രവേശന പരീക്ഷയെ ചോദ്യം ചെയ്ത് മെഡിക്കല്‍ മാനേജുമെന്റുകള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് മെഡിക്കല്‍ കൗണ്‍സില്‍ പുറപ്പെടുവിച്ച വിജ്ഞാപനം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 2013ൽ മുന്‍ ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ ഉള്‍പ്പെട്ടെ സുപ്രീംകോടതി ബെഞ്ചാണ് റദ്ദാക്കിയത്. എം സി ഐക്ക് പ്രവേശ പരീക്ഷ നടത്താന്‍ അധികാരമില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ കണ്ടെത്തല്‍. മെഡിക്കല്‍ മാനേജുമെൻറുകള്‍ക്ക് അനുകൂലമായി സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു
ന്യൂനപക്ഷങ്ങളുടെ സമുദായങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്നതാണ് ഏകീകൃത പരീക്ഷയെന്ന വാദം ശരിയല്ല. മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ മതപരവും ഭാഷാപരവുമായ പരിഗണനകള്‍ ഒഴിവാക്കണം. ന്യൂനപക്ഷ സമുദായത്തില്‍പെട്ട ഒരു ഡോക്ടര്‍ക്ക് എല്ലാ സമുദായത്തിലും പെട്ട ആളുകളെ പരിശോധിക്കേണ്ടതായി വരും. അതുകൊണ്ട് രോഗികളുടെ താല്പര്യം കണക്കിലെടുത്തായിരിക്കണം പ്രവേശപരീക്ഷയെന്നും ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം