ദുര്‍മന്ത്രവാദം നടത്തിയതിന് വൃദ്ധനെയും രണ്ടു മക്കളെയും വെട്ടിക്കൊന്നു

റാഞ്ചി| WEBDUNIA|
PRO
PRO
ദുര്‍മന്ത്രവാദം ചെയ്യുന്നെന്ന് ആരോപിച്ച്‌ അറുപത്തഞ്ചുകാരനേയും രണ്ടു മക്കളെയും നാട്ടുകാര്‍ വെട്ടിക്കൊന്നു. ജാര്‍ഖണ്ടിലെ ഗുംലാ ജില്ലയിലാണ്‌ സംഭവം. ബിര്‍സാ ഭഗത്‌, മക്കളായ ബിച്ചര്‍(25), താര(22) എന്നിവരാണ്‌ കൊല്ലപ്പെട്ടത്.

റാഞ്ചിയില്‍ നിന്നു 110 കിലോമീറ്റര്‍ അകലെ ഖൈരാ ഗ്രാമത്തിലാണ്‌ സംഭവം നടന്നത്‌. ബിര്‍സാ ഭഗതിനെയും മക്കളെയും മഴു ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ ഇതുവരെ ആരേയും അറസ്റ്റു ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :