ദിഗ്വിജയിന് ശക്തമായ മറുപടിയുമായി ബി ജെ പി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
രാഷ്ട്രീയലാഭത്തിനുവേണ്ടി, തീവ്രവാദത്തിനെതിരേയുള്ള പോരാട്ടത്തെ വര്‍ഗ്ഗീയവത്കരിക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗെന്ന് ബി ജെ പി. അഴിമതികളില്‍ മുങ്ങിയ സര്‍ക്കാരിനെ സഹായിക്കാന്‍ ശ്രമിക്കുകയാണ് ദിഗ്വിജയ് സിംഗെന്നും ബി ജെ പി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ആര്‍ എസ് എസ് തീവ്രവാദം പടര്‍ത്തുകയാണെന്നും ബോംബ് ഫാക്ടറികള്‍ നിര്‍മിക്കുകയാണെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു ബി ജെ പി വക്താവ്.

ദിഗ്വിജയ് സിംഗ് സംസാരിക്കുന്നത് സോണിയ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും ഭാഷയാണ്. അഴിമതികളില്‍ മുങ്ങിയ സര്‍ക്കാരിനെ സഹായിക്കാന്‍ ശ്രമിക്കുകയാണ് ദിഗ്വിജയ്. മുംബയ് സ്ഫോടന പരമ്പരയുടെ പേരില്‍ കോണ്‍ഗ്രസ് നാലുകോണില്‍നിന്നും വിമര്‍ശനം നേരിടുകയാണ്. അതിനാല്‍ കേസന്വേഷണത്തിന്റെ ഗതി മാറ്റുവാനാണ് ദിഗ്വിജയ് സിംഗ് ശ്രമിക്കുന്നതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :