തെല്‍ഗിക്ക് ഏഴുവര്‍ഷം തടവ്

അഹമ്മദാബാദ്| PRATHAPA CHANDRAN| Last Modified വ്യാഴം, 19 മാര്‍ച്ച് 2009 (17:26 IST)
മുദ്രപ്പത്ര കുംഭകോണ കേസിലെ മുഖ്യ പ്രതി അബ്ദുള്‍ കരിം തെല്‍ഗിക്ക് സിബിഐ പ്രത്യേക കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

തെല്‍ഗിയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് കുറഞ്ഞ ശിക്ഷ നല്‍കുന്നതെന്ന് സിബിഐ കോടതി ജഡ്ജി എ പി ഗോഹില്‍ പറഞ്ഞു. മുദ്രപത്ര കുംഭകോണ കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ട തെല്‍ഗി ശിക്ഷയുടെ കാഠിന്യം കുറയ്ക്കണമെന്ന് അപേക്ഷിച്ചിരുന്നു.

ബുധനാഴ്ച കോടതിയില്‍ ഹാജരാ‍ക്കിയപ്പോള്‍ തെല്‍ഗി കുറ്റസമ്മതം നടത്തിയതായി മറ്റൊരു സിബിഐ ജഡ്ജിയായ ഭരത് ജോഷി പറഞ്ഞു. തെല്‍ഗിക്ക് ഒന്നിലധികം രോഗങ്ങള്‍ ഉള്ളതിനാലാണ് കുറഞ്ഞ ശിക്ഷ നല്‍കാന്‍ കാരണമെന്നും ജഡ്ജി വ്യക്തമാക്കി.

കോടതിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സിബിഐ ഗുജറാത്തില്‍ വിവിധ ഇടങ്ങളില്‍ നടത്തിയ തെരച്ചിലില്‍ 25 കോടിയലധികം രൂപ വിലവരുന്ന വ്യാജ മുദ്രപ്പത്രങ്ങള്‍ പിടിച്ചെടുത്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :