തെരുവില്‍ നഗ്നയാക്കപ്പെട്ട 15-കാരി മരണത്തിന് കീഴടങ്ങി

മുംബൈ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
തെരുവില്‍ അപമാനിക്കപ്പെടുകയും മര്‍ദ്ദനം ഏല്‍ക്കേണ്ടിവരികയും ചെയ്ത 15-കാരി മുംബൈയില്‍ മരണത്തിന് കീഴടങ്ങി. ആത്മഹത്യാ ശ്രമത്തേ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സ്‌നേഹ എന്ന ഒമ്പതാം ക്ലാസ്സുകാരിയാണ്‌ മരിച്ചത്. അയല്‍ക്കാരായ ഒരുകൂട്ടം ആളുകള്‍ ആണ് സ്നേഹയെ പൊതുമധ്യത്തില്‍ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തത്.

മുംബൈയിലെ ഇന്ദിരാനഗറില്‍ കഴിഞ്ഞ വെളളിയാഴ്‌ചയായിരുന്നു സംഭവം. സ്‌നേഹയുടെ മാതാവ്‌ മുത്തുലക്ഷ്‌മി അയല്‍ക്കാരുമായി വഴക്കിട്ടിരുന്നു. ഇത് നിത്യസംഭവമാ‍യതോടെ ചിലര്‍ മുത്തുലക്ഷ്‌മിയെ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കാന്‍ മുത്തുലക്ഷ്മി പോയപ്പോഴാണ് അയല്‍ക്കാര്‍ സ്നേഹയെ ആക്രമിച്ചത്.

മുത്തുലക്ഷ്മിയോടുള്ള അരിശം തീര്‍ക്കാന്‍ ഇവര്‍ പെണ്‍കുട്ടിയെ ക്രൂരനായി മര്‍ദ്ദിച്ചു. തുടര്‍ന്ന് വസ്‌ത്രങ്ങള്‍ വലിച്ചുകീറി കോളനിയിലൂടെ വലിച്ചിഴച്ചു. ഇതില്‍ മനം‌നൊന്താണ് സ്നേഹ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :