തെരഞ്ഞെടുപ്പ് പരാജയം; കോണ്‍ഗ്രസ് വിലയിരുത്തല്‍ തുടങ്ങി

ന്യൂഡല്‍ഹി| WEBDUNIA|
PTI
നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് കോണ്‍ഗ്രസ് വിലയിരുത്തല്‍ തുടങ്ങി. തിങ്കളാഴ്ച പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി വിളിച്ച യോഗത്തില്‍ പ്രാഥമികചര്‍ച്ച നടന്നു.

സംഘടനയുമായി ബന്ധപ്പെട്ട പ്രധാന ചുമതലകള്‍ തുടര്‍ന്നും ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി നിര്‍വഹിക്കും. അതിനിടയില്‍ സോണിയാഗാന്ധിയും കൂടുതലായി ഇടപെടുകയും സജീവമാകുകയും ചെയ്യുമെന്നാണ് സൂചന. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്തുവരവെ സംഘടനാസംവിധാനം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷതന്നെ മുന്‍കൈ എടുക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തിപ്പെട്ടിട്ടുണ്ട്.

രാഹുല്‍ഗാന്ധിക്കുപുറമേ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരും പാര്‍ട്ടി നിരീക്ഷകരും കോണ്‍ഗ്രസ് ഉന്നതസമിതി അംഗവും പ്രതിരോധമന്ത്രിയുമായ എ.കെ. ആന്റണി, കേന്ദ്രമന്ത്രി ഗുലാംനബി ആസാദ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :