തീവ്രവാദം സധൈര്യം നേരിടും: പ്രണബ്

PTI
പാകിസ്ഥാനില്‍ നിന്നുള്ള ഭീകര പ്രവര്‍ത്തനങ്ങളെ നേരിടുന്നതിന് സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജി. ഭീകരതയെ നേരിടുന്നതില്‍ ഇന്ത്യ നിസ്സഹായമായി നില്‍ക്കുകയാണെന്ന് ആരും കരുതേണ്ടെന്നും ഇത്തരം പ്രവണതകളെ ഇന്ത്യ സധൈര്യം നേരിടുമെന്നും പ്രണബ് പറഞ്ഞു. ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസിന്‍റെ പ്രാദേശിക നേതാക്കളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശിക്ഷിക്കപ്പെടണം. ഭീകരത തുടച്ചുനീക്കുന്നതിന് ഇന്ത്യ പ്രാപ്തമല്ലെന്ന് ആരും കരുതേണ്ട. തീവ്രവാദം നേരിടാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. ന്യൂനപക്ഷ വോട്ടിന് വേണ്ടി യു പി എ സര്‍ക്കാര്‍ തീവ്രവാദത്തോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന ആരോപണം മുഖര്‍ജി നിഷേധിച്ചു.

ന്യൂഡല്‍ഹി| WEBDUNIA| Last Modified ഞായര്‍, 8 ഫെബ്രുവരി 2009 (17:21 IST)
പാക്‌ മണ്ണ്‌ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നില്ലെന്ന്‌ ഉറപ്പു വരുത്താന്‍ അവര്‍ തയ്യാറാകണമെന്ന് പ്രണബ് ആവശ്യപ്പെട്ടു. നിരുത്തരവാദപരമായ പ്രസ്‌താവനകള്‍ നടത്തുന്നതിന്‌ പകരം ഇന്ത്യയുമായുള്ള ഉഭയകക്ഷി കരാറുകള്‍ പാകിസ്ഥാന്‍ പാലിക്കണം. തീവ്രവാദത്തിന് മതവും അതിര്‍ത്തിയും രാജ്യവും ഒന്നുമില്ലെന്നും പ്രണബ് കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :