തീവ്രവാദം ചര്‍ച്ചാ വിഷയമാകും

ന്യൂഡല്‍ഹി| WEBDUNIA|
പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന്‍റെ അദ്ധ്യക്ഷതയില്‍ നടക്കാനിരിക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ തീവ്രവാദവും നക്‍സല്‍ ഭീഷണിയും ചര്‍ച്ച വിഷയമാകും. ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലും വിവിധ സുരക്ഷാ ഏജന്‍സികളുടെ തലവന്‍മാരും യോഗത്തില്‍ പങ്കെടുക്കും. ഡിസംബര്‍ 20 നാണ് യോഗം നടക്കുക.

തീവ്രവാദ നക്‍സല്‍ ഭീഷണികള്‍ നേരിടുവാന്‍ സംസ്ഥാനങ്ങളിലെ ഇന്‍റജിലന്‍സ് സംവിധാനം മെച്ചപ്പെടുത്തണമെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് മുഖ്യമന്ത്രിമാരോട് ഈ യോഗത്തില്‍ ആവശ്യപ്പെടുമെന്നാണ് കരുതുന്നത്. തീവ്രവാദത്തെ നേരിടുവാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് നീങ്ങുന്നതിനുള്ള തീരുമാനവും യോഗം എടുക്കും.

ഉത്തര്‍പ്രദേശ്, ആസാം തുടങ്ങിയ സംസ്ഥാ‍നങ്ങളില്‍ നടന്ന തീവ്രവാദി അക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :