തീവ്രവാദ ക്യാമ്പുകള്‍ക്കെതിരെ നടപടി വേണം: ആന്‍റണി

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഇന്ത്യാ-പാക് വിദേശകാര്യമന്ത്രിതല ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചുവെങ്കിലും അതിര്‍ത്തില്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നു നാല്‍‌പ്പതോളം തീവ്രവാദ ക്യാമ്പുകളുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ടെന്ന് പ്രതിരോധമന്ത്രി എ കെ ആന്‍റണി. സമാധാന ചര്‍ച്ചകള്‍ക്ക് ഫലപ്രാപ്തി ഉണ്ടാവണമെങ്കില്‍ തീവ്രവാദ ക്യാമ്പുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാവണമെന്നും ആന്‍റണി പറഞ്ഞു.

എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധത്തിനാണ് ശ്രമിക്കുന്നതെന്ന് ചൈനയുമായുള്ള ബന്ധത്തെക്കുറിച്ചുളള ചോദ്യത്തിന് മറുപടിയായി ആന്‍റണി വ്യക്തമാക്കി. ചൈനയുമായി നയതന്ത്രപരമായി നല്ല ബന്ധത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതിര്‍ത്തി തര്‍ക്കമുള്‍പ്പെടെയുളള കാര്യങ്ങള്‍ ചൈനയുമായി ചര്‍ച്ച ചെയ്യുമെന്നും ആന്‍റണി പറഞ്ഞു.

വിദേശകാര്യമന്ത്രിതല ചര്‍ച്ച പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് എം കൃഷ്ണയും പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയും ടെലിഫോണില്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ജൂലൈ പതിനഞ്ചിന് പാകിസ്ഥാനില്‍ വെച്ച് അടുത്ത റൌണ്ട് ചര്‍ച്ച നടത്താന്‍ ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തിയിരുന്നു..


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :