താന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമോ ഇല്ലയോ എന്നത് അപ്രസക്തമായ ചോദ്യമെന്ന് രാഹുല്‍ ഗാന്ധി

മഹാരാഷ്ട്ര​| WEBDUNIA|
PRO
PRO
താന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമോ ഇല്ലയോ എന്നത് അപ്രസക്തമായ ചോദ്യമാണെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ജനങ്ങള്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ഇന്ത്യ അവരുടേതാണെന്ന തോന്നല്‍ ഉണ്ടാവുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ഷിര്‍പൂരില്‍ എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു രാഹുല്‍.

അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ യുവാക്കള്‍ക്കിടയില്‍ നിന്നുള്ള എംഎല്‍എമാരെയും എംപിമാരെയും കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരുപക്ഷേ ഒരു പ്രധാനമന്ത്രിയെയും- രാഹുല്‍ പറ‍ഞ്ഞു.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെയും ജര്‍മന്‍ ഏകാധിപതിയായിരുന്ന ഹിറ്റ്‌ലറിനെയും താരതമ്യം ചെയ്യാനും രാഹുല്‍ തയ്യാറായി. ആത്മവിശ്വാസക്കുറവ് കൊണ്ടാണ് ഹിറ്റ്‌ലര്‍ ജനങ്ങള്‍ക്കു നേരെ അലറിയത്. എന്നാല്‍ ഗാന്ധിജി ഒരിക്കല്‍ പോലും ശബ്ദം ഉയര്‍ത്തി സംസാരിച്ചിരുന്നില്ല. ആക്രമണ സ്വാഭാവത്തോട് കൂടി കാര്യങ്ങള്‍ പറയേണ്ട ആവശ്യമില്ല. സ്നേഹത്തോടെ കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചാല്‍ ഒരുപാട് നിങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :