താന്‍ സ്ത്രീകളുമായി ബന്ധപ്പെടുന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യാജമാണെന്നും താന്‍ ഒരു നപുംസകമാണെന്നും നിത്യാനന്ദ ശനിയാഴ്ച കര്‍ണാടക പൊലീസിനോട് വെളിപ്പെടുത്തിയതായി അറിയുന്നു. ഇതിനെ തുടര്‍ന്ന് നിത്യാനന്ദന് ലിംഗനിര്‍ണയ ടെസ്റ്റ് നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.
ശിഷ്യനായ ലെനിന് കറുപ്പന് പുറത്തുവിട്ട വീഡിയോദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോയ നിത്യാനന്ദനെ ഏപ്രില്‍ 21-ന് ഹിമാചലില്‍ നിന്ന് പൊലീസ് പൊക്കുകയായിരുന്നു. തുടര്‍ന്ന് നിത്യാനന്ദനെ ചോദ്യം ചെയ്തെങ്കിലും രഞ്ജിതയുടെ വിലാസവും മൊബൈല്‍ നമ്പറുമല്ലാതെ ഒന്നും പൊലീസിന് ലഭിച്ചില്ല.
കോടതി നീട്ടിയ പൊലീസ് കസ്റ്റഡി തീര്‍ന്നതിനാല്‍ ശനിയാഴ്ച നിത്യാനന്ദനെ രാംനഗര്‍ കോടതിയില്‍ ഹാജരാക്കി. ഈ സാഹചര്യത്തിലാണ് താന്‍ ഒരു പുരുഷനല്ലെന്ന് നിത്യാനന്ദന് പൊലീസ്നോട് വെളിപ്പെടുത്തിയത്. താനൊരു പുരുഷന് അല്ലാത്തതിനാല്‍ സ്ത്രീകളെ പീഡിപ്പിക്കാന്‍ തനിക്കാവില്ല എന്നാണ് നിത്യാനന്ദന്റെ വാദം.
'ഞാന്‍ ഒരു ആണല്ല എനിക്ക് ഒരിക്കലും സ്ത്രീകളുമായി ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ സുഖം ലഭിക്കില്ല, ഞാനതിന് ശ്രമിച്ചിട്ടുമില്ല. വേണമെങ്കില്‍ പുരുഷത്വം തെളിയിക്കുന്നതിനുള്ള പരിശോധനകള്‍ നടത്തിനോക്കുക' എന്നാണ് നിത്യാനന്ദന് സിഐഡി ഉദ്യോഗസ്ഥന്മാരോട് പറഞ്ഞത് എന്നറിയുന്നു.
പുരുഷനല്ലെന്ന് വരുത്തിത്തീര്‍ത്ത് കേസില്‍ നിന്ന് തടിയൂരാനുള്ള ശ്രമമാണ് നിത്യാനന്ദയുടേതെന്ന് കര്‍ണാടക പൊലീസ് വിശ്വസിക്കുന്നു. എന്നാല്‍ നിത്യാനന്ദന്റെ ആശ്രമത്തിലുള്ള ചില സ്വാമിമാര്‍ സ്ത്രീകളുടെ സ്വഭാവം കാണിക്കുന്നുണ്ടെന്നും ചിലപ്പോള്‍ നിത്യാനന്ദന് പ്രകൃതിവിരുദ്ധ ലൈംഗികതയില്‍ സംതൃപ്തി കണ്ടെത്തുന്ന ആളായിരിക്കാമെന്നും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്.
ഇതിനിടെ നിത്യാനന്ദന് സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ ഉള്ള വിചാരണ കോടതി മെയ് മൂന്നാം തീയതിയിലേക്ക് നീട്ടി. കേസന്വേഷണത്തില്‍ നിത്യാനന്ദന് സഹകരിക്കുന്നില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഇത്.