ന്യൂഡല്‍ഹി|
AISWARYA|
Last Modified ബുധന്‍, 25 ഒക്‌ടോബര്‍ 2017 (12:10 IST)
താജ്മഹല്‍ പണിതത് ഇന്ത്യയിലെ തൊഴിലാളികളാണെന്നും മുഗളന്‍മാര്‍ ഇന്ത്യയിലേക്ക് പോക്കറ്റിലിട്ട് കൊണ്ടുവന്നതല്ലെന്നും ബിജെപി നേതാവ് ഷാനവാസ് ഹുസൈന്‍. യുപിയിലെ ടൂറിസം ബുക്ക്‌ലെറ്റില്‍ നിന്നും താജ്മഹലിനെ ഒഴിവാക്കിയ യുപി സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
താജ്മഹല്‍ നിര്‍മിച്ചത് രാജ്യദ്രോഹികളാണെന്ന ബിജെപി എംഎല്‍എ സംഗീത് സോമിന്റെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി. ഇന്ത്യയിലെ കരകൗശലതൊഴിലാളികളുടെ വലിയ ജോലിയാണ് താജ്മഹല്‍. താജ്മഹല്‍ പോലെ മറ്റൊരു മഹാത്ഭുതം ഇനി ഉണ്ടാകാതിരിക്കാനായിരുന്നു അത് പണിതയാളുടെ കൈ ഷാജഹാന്‍ വെട്ടിയതെന്നും അദ്ദേഹം പറഞ്ഞു.