തര്‍ക്കം തീര്‍ന്നു, ബിഹാറില്‍ എന്‍ഡി‌എ സഖ്യം തിരഞ്ഞെടുപ്പിനൊരുങ്ങി

പട്‌ന| VISHNU N L| Last Modified തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (13:25 IST)
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തേ ചൊല്ലിയുണ്ടായിരുന്ന സീറ്റ് തര്‍ക്കം എന്‍‌ഡി‌എയില്‍ ഒത്തുതീര്‍ന്നു. ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയ്ക്ക്( സെക്യുലര്‍)[ എച്ച്എഎം (എസ്)] 20 സീറ്റ് നല്‍കാമെന്ന് ബിജെപി വഹ്ശ്ങ്ങിയതൊടെയാണ് തര്‍ക്കം തീര്‍ന്നത്. സീറ്റ് പ്രഖ്യാപനം ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇന്നുതന്നെ നടത്തും.

പതിനഞ്ചു സീറ്റുകളാണ് മാഞ്ചിക്ക് ആദ്യഘട്ടത്തില്‍ ബി.ജെ.പി വാഗ്ദാനം ചെയ്തത്. എന്നാല്‍ 40 സീറ്റില്‍ മാഞ്ചി ആവശ്യമുന്നയിച്ചതോടെയാണ് തര്‍ക്കം മുറുകിയത്. ഒടുവില്‍ മാഞ്ചി മുന്നണി വിട്ട് പോകാന്‍ തീരുമാനിച്ചതൊടെയാണ് ബിജെപി മുട്ട്‌മടക്കിയത്.
243 അംഗ നിയമസഭയിലേക്ക് ഒക്‌ടോബര്‍ 12 മുതല്‍ നവംബര്‍ അഞ്ചു വരെ അഞ്ചു ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുക.

ബി.ജെ.പിക്കു പുറമേ രാം വിലാസ് പസ്വാന്റെ എല്‍.ജെ.പി, ഉപേന്ദ്ര കുഷ്‌വാഹ നയിക്കുന്ന ആര്‍എല്‍എസ്പി, മാഞ്ചിയുടെ എച്ച്എഎം(എസ്) എന്നിവര്‍ നയിക്കുന്ന കക്ഷികളാണ് എന്‍.ഡി.എ സഖ്യത്തിലുള്ളത്. എല്‍.ജെ.പി 40ഉം ആര്‍.എല്‍എസ്.പി 25ഉം സീറ്റുകളില്‍ മത്സരിക്കും. 165 സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :