കുടലൂരിന് 20 കിലോമീറ്റര്‍ അകലെ അദുരഗരത്തിലെ ഒരു കുടിലിലായിരുന്നു പടക്കനിര്‍മ്മാണം നടന്നിരുന്നത്. സ്‌ഫോടനത്തില്‍ തൊട്ടടുത്തുണ്ടായിരുന്ന മൂന്നുകൂടിലുകളും തകര്‍ന്നു. നാല് ചാക്ക് വെടിമരുന്ന് ഇവിടെ അനധികൃതമായി സൂക്ഷിച്ചിരുന്നതായി പോലീസ് പറഞ്ഞു.
പടക്കനിര്‍മ്മാണത്തിനിടെ ഘര്‍ഷണം മൂലം വെടിമരുന്നിന് തീപിടിച്ചാണ് സ്‌ഫോടനമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.