തമിഴ്നാടിന് കേരളത്തിന്‍റെ തിരിച്ചടി, ശിരുവാണിയിലെ വെള്ളം നല്‍കില്ല

പാലക്കാട്| WEBDUNIA|
PRO
ശിരുവാണിപദ്ധതിയില്‍ നിന്ന് തമിഴ്നാടിന് വെള്ളം നല്‍കാനാവില്ലെന്ന് കേരളം. അണക്കെട്ടില്‍ വെള്ളമില്ലെന്നും, അതിനാല്‍ തമിഴ്നാടിന് വെള്ളം വിട്ടുനല്‍കാന്‍ കഴിയില്ലെന്നും കേരളം അറിയിച്ചു.

കേരള - തമിഴ്‌നാട് ഉദ്യോഗസ്ഥതല ചര്‍ച്ചയിലാണ് കേരളം കര്‍ശന നിലപാട് വ്യക്തമാക്കിയത്.

അണക്കെട്ടില്‍ വെള്ളമില്ലാത്തതിനാല്‍ പദ്ധതി പ്രദേശത്തെ ജനങ്ങള്‍ പോലും വളരെ ബുദ്ധിമുട്ടിയാണ് കഴിയുന്നത്. ഈ സാഹചര്യത്തില്‍ തമിഴ്നാടിന് വെള്ളം നല്‍കാന്‍ കഴിയില്ല. എന്നാല്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് ഉന്നതതല ചര്‍ച്ച ആവശ്യമാണ് - കേരളം വ്യക്തമാക്കി.

കേരളത്തിന്‍റെ ഈ അഭിപ്രായത്തോട് തമിഴ്നാട് യോജിക്കുകയും ചെയ്തു.

പറമ്പിക്കുളം - ആളിയാര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്കൊന്നും തയ്യാറല്ലെന്നാണ് തമിഴ്നാട് മുമ്പ് നിലപാടെടുത്തിരുന്നത്. എന്നാല്‍ ശിരുവാണി വിഷയത്തില്‍ ഉന്നതതല ചര്‍ച്ച നടന്നാല്‍ അത് പറമ്പിക്കുളം - ആളിയാര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിലേക്കും നയിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :