ഡീസല്‍ വില ലിറ്ററിന് അഞ്ചു രൂപ വരെ കൂട്ടാന്‍ ശുപാര്‍ശ
ന്യൂഡല്‍ഹി|
WEBDUNIA|
PRO
ഡീസല്‍ വില ലീറ്ററിന് നാലു മുതല്‍ അഞ്ചു രൂപ വരെ കൂട്ടാന്‍ കിരീത് പരീഖ് സമിതി ശുപാര്‍ശ. റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് സൂചന.
ഡീസല്‍ വില ലീറ്ററിന് നാലു മുതല്‍ അഞ്ചു രൂപ വരെ അടിയന്തരമായി ഉയര്‍ത്തുകയും ശേഷിക്കുന്ന സബ്സിഡി തുകയിലെ അന്തരം പ്രതിമാസം ലീറ്റിന് ഒരു രൂപ നിരക്കില്‍ വിലയുയര്‍ത്തി മറികടക്കാനുമാണ് പ്രധാന ശുപാര്‍ശ.
ഇതുമല്ലെങ്കില്‍ എണ്ണകമ്പനികള്‍ക്ക് സ്ഥിരം സബ്സിഡി എന്ന രീതിയില്‍ ലീറ്ററിന് ആറു രൂപ നല്‍കണമെന്നും ശുപാര്‍ശയുണ്ട്. നിലവില്‍ ഡീസല്‍ ലീറ്ററിന് 11 രൂപ നഷ്ടത്തിലാണ് എണ്ണ കമ്പനികള്‍ വില്‍ക്കുന്നതെന്നാണ് സമിതിയുടെ വിലയിരുത്തല്‍.
മണ്ണെണ്ണ ലീറ്ററിന് നാലു രൂപ വര്‍ധിപ്പിക്കാനും ശുപാര്‍ശയുണ്ട്. ഇതര പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് നിലവിലെ വില നിര്‍ണയ രീതി തുടരാനും സമിതി ശുപാര്‍ശ ചെയ്യുന്നു.