ഡി എം കെയില്‍ തമ്മിലടി, അളഗിരി രാജിവച്ചു

ചെന്നൈ| WEBDUNIA|
PTI
കേന്ദ്ര രാസവള വകുപ്പ് മന്ത്രി എംകെ അളഗിരി മന്ത്രിസ്ഥാനവും പാര്‍ട്ടി സ്ഥാനവും രാജിവച്ചു. രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷന് കഴിഞ്ഞ ദിവസം വൈകിട്ട് തന്നെ കൈമാറിയതാണ് റിപ്പോര്‍ട്ടുകള്‍.

ഡി‌എം‌കെ അധ്യക്ഷന്‍ എം കരുണാനിധിയുടെ മൂത്ത മകനായ അളഗിരിയും പാര്‍ട്ടി നേതൃത്വവും തമ്മില്‍ കുറെക്കാലമായി സ്വരച്ചേര്‍ച്ചയില്ലായിരുന്നു. 2ജി അഴിമതി കേസില്‍ ആരോപണ വിധേയനായ എ രാജയെ പാര്‍ട്ടിസ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്നും സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടുതല്‍ സ്ഥാനം വേണമെന്നും ഉള്ള ആവശ്യം അംഗീകരിക്കാത്തതാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കരുണാനിധിയുടെ മൂത്ത മകനായ അളഗിരി തന്റെ സഹോദരിയും രാജ്യസഭാ അംഗവുമായ കനിമൊഴിക്കെതിരെയും വാളെടുത്തതായാണ് സൂചന. നീര റാഡിയ ടേപ്പില്‍ കനിമൊഴിയും സംസ്ഥാന ഐടി മന്ത്രി പൂങ്കോതയും തനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിനെതിരെയും നടപടി എടുക്കണമെന്ന് അളഗിരി ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :