ടിക്കറ്റിന് 10 കോടി: കമ്മീഷന്‍ കേസെടുത്തു

ഹൈദരാബാദ്| WEBDUNIA| Last Modified ഞായര്‍, 29 മാര്‍ച്ച് 2009 (12:25 IST)
സെക്കന്തറാബാദ് ലോക്സഭാ സീറ്റ് നേടാനായി തെലുങ്കാന രാഷ്ട്ര സമിതിക്ക് (ടി ആര്‍ എസ്) 10 കോടി രൂപ നല്‍കി എന്ന് വെളിപ്പെടുത്തിയ ആള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. എസ് വെങ്കിട് റെഡ്ഡി എന്നയാള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ലോക്സഭാ ടിക്കറ്റിനായി 10 കോടി രൂപ മുടക്കി എന്ന പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. വാര്‍ത്തയില്‍ സത്യമുണ്ടെന്ന് കണ്ടാല്‍ നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ ഐ വി സുബ്ബറാവു പറഞ്ഞു.

കഴിഞ്ഞ ദിവസം വെങ്കിട് റഡ്ഡിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ടി‌ആര്‍‌എസ് പ്രവര്‍ത്തകര്‍ നേതൃത്വവുമായി കടുത്ത അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിരുന്നു. ചില പ്രവര്‍ത്തകര്‍ അക്രമാസക്തരാവുകയും റെഡ്ഡിക്ക് പകരം പ്രാദേശിക സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണം എന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതെ തുടര്‍ന്നാണ് താന്‍ 10 കോടി രൂപ മുടക്കിയാണ് ടിക്കറ്റ് സംഘടിപ്പിച്ചതെന്ന് റെഡ്ഡി പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :