ഝാര്‍ഖണ്ഡ്: രാഷ്ട്രപതി ഭരണത്തിന് അംഗീകാരം

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 29 ജൂലൈ 2010 (16:24 IST)
വിലക്കയറ്റത്തിനെതിരെയുള്ള പ്രതിപക്ഷ പ്രക്ഷോഭം കൊടുമ്പിരി കൊള്ളുന്നതിനിടെ ഝാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി.

പ്രതിപക്ഷം ലോക്സഭയില്‍ നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുന്ന അവസരത്തിലും രാജ്യസഭയില്‍ സര്‍ക്കാരിനെതിരെ ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുമ്പോഴുമാണ് രാഷ്ട്രപതി ഭരണം സംബന്ധിച്ച പ്രമേയം വോട്ടിനിട്ടത്. ബഹളം നടക്കുന്നതിനിടെ ഇരു സഭകളും ശബ്ദ വോട്ടോടെ പ്രമേയം പാസാക്കി.

ലോക്സഭയില്‍ അജയ് മാക്കനും രാജ്യസഭയില്‍ മുല്ലപ്പള്ളി രാമചന്ദ്രനുമാണ് പ്രമേയം കൊണ്ടുവന്നത്.

പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനെതിരെയുള്ള നിലപാട് സ്വീകരിച്ചതാണ് സോറന്‍ സര്‍ക്കാര്‍ നിലം‌പതിക്കാന്‍ കാരണമായത്. ഝാര്‍ഖണ്ഡിലെ ഭരണ സഖ്യമായിരുന്ന ബിജെപിയും ജനതാദളും (യു) സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിച്ചതോടെയാണ് സംസ്ഥാനത്ത് അനിശ്ചിതത്വം ഉണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :