ജൂലൈ അഞ്ചിന് ഭാരത് ബന്ദ്

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 29 ജൂണ്‍ 2010 (10:56 IST)
PRO
അടുത്ത മാസം അഞ്ചിന് രാജ്യവ്യാപകമായി ബന്ദിന് ഇടതു പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തു. പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ചാണ് ഇത്. ഇതു സംബന്ധിച്ച് നാല് ഇടതു പാര്‍ട്ടികളുടെയും സെക്രട്ടറിമാരുടെയും ഒപ്പോടു കൂടിയ സംയുക്ത പ്രസ്താവന ഉടന്‍ തന്നെ പുറത്തിറക്കും.

ഇടതുപാര്‍ട്ടികളെ കൂടാതെ ചില സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളും ബന്ദില്‍ പങ്കുകൊള്ളുമെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. ബീഹാറില്‍ ആര്‍ ജെ ഡിയും തമിഴ്നാട്ടില്‍ എ ഐ ഡി എം കെയും സമരത്തില്‍ പങ്കു കൊള്ളുമെന്നാണ് സൂചന. നേരത്തെ ശരത് യാദവിന്‍റെ നേതൃത്വത്തില്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്യാന്‍ തുനിഞ്ഞിരുന്നെങ്കിലും ബി ജെ പിയുടെ പിന്തുണ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.

അതേസമയം, വിലക്കയറ്റത്തിനെതിരെ ജൂലൈ ഒന്നിന് ബി ജെ പി ഉള്‍പ്പെടുന്ന പ്രതിപക്ഷം രാജ്യവ്യാപകമായി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. എന്‍ ഡി എ കണ്‍വീനര്‍ ശരത് യാദവും ബി ജെ പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയും ചര്‍ച്ച ചെയ്തതിനു ശേഷമാണ് ഇക്കാര്യം തീരുമാനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :