ജീന്‍സും മൊബൈല്‍ ഫോണും വേണ്ടെന്ന് പെണ്‍കുട്ടികള്‍!

മുസാഫിര്‍നഗര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ഉത്തര്‍പ്രദേശിലെ അസറ ഗ്രാമത്തില്‍ പ്രണയവിവാഹം നിരോധിച്ച പഞ്ചായത്ത് തീരുമാനം വന്നത് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ്. പ്രണയവിവാഹം പാടില്ല, 40 വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകള്‍ ഷോപ്പിംഗിനായി പുറത്തിറങ്ങരുത് തുടങ്ങിയ താലിബാന്‍ മോഡല്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനായിരുന്നു ശ്രമം. സംസ്ഥാനത്തെവിവിധ ഗ്രാമങ്ങളില്‍ മുമ്പും ഇത്തരം വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ അതെല്ലാം പുരുഷന്മാരുടെ വകയായിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ ചേര്‍ന്ന് സ്വയം പ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണിപ്പോള്‍.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മുസാഫിര്‍നഗര്‍ ജില്ലയിലെ പെണ്‍കുട്ടികള്‍ യോഗം ചേര്‍ന്ന് ജീന്‍സ് ധരിക്കില്ലെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ലെന്നും പ്രതിജ്ഞയെടുക്കുകയായിരുന്നു. പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാകുന്നത് വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല. മൊബൈല്‍ ഫോണിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത ഇവര്‍ മുതിര്‍ന്നവരുടെ വാക്കുകള്‍ ‘അനുസരിച്ച്’ ജീന്‍സ് ഉപേക്ഷിക്കാനും തീരുമാനിച്ചു. 50ഓളം പെണ്‍കുട്ടികള്‍ ചേര്‍ന്നാണ് തീരുമാനമെടുത്തത്.

മറ്റുള്ളവരുടെ തീരുമാനങ്ങള്‍ തങ്ങളില്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നും സ്വയം തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തരാണ് തങ്ങള്‍ എന്നും പെണ്‍കുട്ടികള്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :