ജയലളിതയുടെ സമ്മാനപ്പെരുമഴ ഇനി സ്കൂള്‍ കുട്ടികള്‍ക്കും!

ചെന്നൈ| WEBDUNIA|
PRO
PRO
തമിഴ്നാട്ടില്‍ സര്‍ക്കാരിന്റെ സമ്മാന പ്രഖ്യാപനങ്ങള്‍ തുടരുകയാണ്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള സൌജന്യങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിനായി 491 രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ചെരുപ്പ്, ബാഗ്, യൂണിഫോം തുടങ്ങിയ സമ്മാനങ്ങള്‍ ലഭ്യമാകുക. സ്കൂളുകളിലേക്ക്‌ കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കാനും വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക്‌ തടയാനും ല‌ക്‍ഷ്യമിട്ടാണ് ഈ പദ്ധതി.

ആറാം ക്ലാസ്‌ വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നിക്കറും ഹാഫ്‌ സാരിയും നിലവില്‍ ലഭിച്ചിരുന്നു. ഇതിന് പകരം ഇനി ഫുള്‍ പാന്റ്‌സും സാല്‍വാര്‍ കമ്മിസും നല്‍കുമെന്ന് മുഖ്യമന്ത്രി ജയലളിത പറഞ്ഞു. 47 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. നാലു ജോഡി വസ്ത്രങ്ങളാണ് ഇവര്‍ക്ക് ലഭിക്കുക.

81 ലക്ഷം വിദ്യാര്‍ഥികള്‍ക്ക്‌ സൗജന്യമായി പാദരക്ഷകള്‍ സമ്മാനിക്കും. 92 ലക്ഷം വിദ്യാര്‍ഥികള്‍ക്ക്‌ സ്കൂള്‍ ബാഗുകളും ജോമട്രി ബോക്‌സും കളര്‍ പെന്‍സില്‍ ബോക്‌സും സൗജന്യമായി നല്‍കും. 136 കോടി രൂപയാണ് ഇതിന് ചിലവ് വരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :