ജമ്മു:നുഴഞ്ഞു കയറ്റ നീക്കം തടഞ്ഞു

WDFILE
ജമ്മു കാശ്‌മീരിലെ സാംബ മേഖലയിലെ അതിര്‍ത്തി വേലി മുറിച്ച് നുഴഞ്ഞു കയറുവാനുള്ള ഭീകരരുടെ നീക്കം അതിര്‍ത്തി രക്ഷാ സേന വ്യാഴാഴ്‌ച അതി ശക്തമായ അക്രമണം നടത്തി തടഞ്ഞു. ഭീകരരുടെ സംഘം പ്രത്യാക്രമണം നടത്തി തിരിച്ചു പോയി . 2003 ല്‍ വെടിനിറുത്തല്‍ പ്രഖ്യാപിച്ചതിനു ശേഷമുണ്ടായ ഏറ്റവും വലിയ പോരാട്ടമാണ് വ്യാഴാഴ്‌ച നടന്നതെന്ന് അതിര്‍ത്തി രക്ഷാ സേന പറഞ്ഞു.

ഇരു വിഭാഗവും 15 മിനിറ്റോളം പോരാട്ടം നടത്തി. വെടിനിറുത്തല്‍ നിലവിലുണ്ടെങ്കിലും അതിത്തി രക്ഷാ സേന കനത്ത ജാഗ്രത പുലര്‍ത്തി വരുന്നുണ്ട്. ഭീകരര്‍ക്ക് എതിരെ കടുത്ത നടപടികള്‍ തുടരുമെന്ന് പുതിയതായി അധികാരമേറ്റ ഗീലാനി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഭീകരര്‍ പാക്-അഫ്‌ഗാന്‍ അതിര്‍ത്തിയില്‍ താവളമടിച്ചിട്ടുണ്ടെന്ന് ദേശീയ സുരക്ഷാകാര്യ ഉപദേഷ്‌ടാവ് എം‌കെ നാരാ‍യണന്‍ പറഞ്ഞിരുന്നു.ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍ക്ക് പാകിസ്ഥാനില്‍ ഇപ്പോഴും പിന്തുണ ലഭിക്കുന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീനഗര്‍| WEBDUNIA|
ലക്ഷ്‌കര്‍-ഇ‌-തൊയിബ,ഹര്‍ക്കത്ത്- ഉള്‍ -മുജാഹിദിന്‍ തുടങ്ങിയ ഭീകര സംഘടനകള്‍ പാക് തുറമുഖ നഗരമായ കറാച്ചിയില്‍ താവളമടിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ആഗോള ഭീകര സംഘടനയായ ഡി-കമ്പനി ലക്ഷ്‌കര്‍-ഇ-തൊയിബയും സംയുക്തമായി പ്രവര്‍ത്തിക്കുവാന്‍ ധാരണയിലെത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :