ജമ്മു കാശ്മീരില്‍ നുഴഞ്ഞുകയറ്റശ്രമം; രണ്ടു തീവ്രവാദികളെ സൈന്യം വധിച്ചു
ശ്രീനഗര്‍|
WEBDUNIA|
PRO
PRO
ജമ്മു കാശ്മീരിലെ കെരന്‍ സെക്ടറില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകര്‍ത്തു. സൈന്യം നടത്തിയ വെടിവയ്പില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഷാല ബട്ടുവിന് പടിഞ്ഞാറ് ഗുജ്ജാര്‍ത്തുറിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
കാശ്മീര്‍ താഴ്‌വരയില്‍ കഴിഞ്ഞ 11 ദിവസമായി സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. തീവ്രവാദികള്‍ ഇവിടെ നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ഗൂര്‍ഖ റൈഫിള്‍സിലെ 1300 ഓളം ജവാന്മാരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ 12 തീവ്രവാദികളെ വധിച്ചു. അഞ്ചു സൈനികര്‍ക്കും പരുക്കേറ്റിട്ടുണ്ട്. നുഴഞ്ഞുകയറ്റത്തിനു പിന്നില്‍ പാകിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ സഹായമുണ്ടെന്ന് സൈന്യം ആരോപിച്ചു. എന്നാല്‍ പാകിസ്ഥാന്‍ ഇത് നിഷേധിച്ചു.
അതേസമയം കാശ്മീരില്‍ കാര്‍ഗില്‍ സമാന സ്ഥിതി നിലവിലില്ലെന്ന് കരസേന മേധാവി ജനറല്‍ ബിക്രം സിംഗ് വ്യക്തമാക്കി. കാശ്മീര്‍ താഴ്‌വരയിലെ കെരന്‍ സെക്ടറില്‍ പെടുന്ന ഷാല ബട്ടു ഗ്രാമം തീവ്രവാദികള്‍ പിടിച്ചെടുത്തു എന്ന റിപ്പോര്‍ട്ടും സിംഗ് നിഷേധിച്ചു. മുഴുവന്‍ തീവ്രാദികളെയും കാശ്മീരില്‍ നിന്ന് സമയബന്ധിതമായി തുരത്തുമെന്നും ബിക്രം സിംഗ് അറിയിച്ചു.
ഗ്രാമങ്ങളില്‍ കടന്ന തീവ്രാദികള്‍ വീടുകളിലും ഗുഹകളിലും ഒളിച്ചിരുന്ന് സൈന്യത്തിനെതിരെ പോരാടുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട്. 1999ല്‍ കാര്‍ഗിലിലെ നിര്‍ണായക പോസ്റ്റുകള്‍ പിടിച്ചെടുത്ത പാക് സൈന്യം നടത്തിയ നീക്കത്തിന് സമാനമാണിതെന്നായിരുന്നു വാര്‍ത്തകള്‍.