ജനതാദള്‍ മന്ത്രിമാര്‍ പിന്നീട്

PTI
കര്‍ണാടകയില്‍ ഞായറാ‍ഴ്‌ച ചേര്‍ന്ന ജനതാദള്‍ സെക്യുലര്‍ നിയമസഭ കക്ഷി യോഗം കുമാരസ്വാമിയെ നേതാവായി തെരഞ്ഞെടുത്തു. കര്‍ണ്ണാടകയില്‍ ജനതാദള്‍ സെക്യുലറിന്‍റെ ഉപമുഖ്യമന്ത്രിയുള്‍പ്പടെ 18 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‍ക്കുന്നത് എപ്പോഴാണെന്ന് ഇതു വരെ തീരുമാനമായില്ല.

മുഖ്യമന്ത്രിയായി ബി.എസ്.യെദിയൂരപ്പ തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് 12 മണിക്ക് സ്ഥാനമേല്‍ക്കും. ദക്ഷിണേന്ത്യയില്‍ ആദ്യമായിട്ടാണ് ബി.ജെ.പി അധികാരത്തിലേറുന്നത്.

യെദിയൂരപ്പ അധികാരത്തിലേറുന്നത് കാണുവാന്‍ ബി.ജെ.പി കേന്ദ്ര നേതാക്കളും ആര്‍.എസ്.എസ് പ്രമുഖരും പ്രമുഖ മഠാധിപതികളും എത്തുന്നുണ്ട്.

നേരത്തെ ബിജെപി പിന്തുണയോടെ ജനതാദള്‍ (സെക്യുലര്‍) ആയിരുന്നു കര്‍ണ്ണാടക ഭരിച്ചിരുന്നത്. എന്നാല്‍ ഇരുപത് മാസത്തിനു ശേഷം ബിജെപിക്ക് അധികാരം കൈമാറാമെന്ന ഉറപ്പ് ജനതാദള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിക്കുകയായിരുന്നു.

ബാംഗ്ലൂര്‍| WEBDUNIA|
തുടര്‍ന്ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നും ഇരു പാര്‍ട്ടികളും തമ്മില്‍ രൂക്ഷമായ അഭിപ്രായ ഭിന്നത നിലനിന്നെങ്കിലും അവസാനം സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബിജെപിയെ പിന്തുണക്കാന്‍ ജനതാദള്‍ (സെക്യുലര്‍) തീരുമാനിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :