ചൈനയില്‍ നിന്ന് ഭീമന്‍ ഉള്ളി എത്തി

മുംബൈ| WEBDUNIA|
PRO
ഇന്ത്യയിലെ പൊള്ളുന്ന ഉള്ളി വില നിയന്ത്രിക്കാനായി ചൈനയില്‍ നിന്ന് ഭീമന്‍ ഉള്ളി എത്തി. പാകിസ്ഥാനില്‍ നിന്നുമുള്ള ഉള്ളി ഇറക്കുമതി കുറഞ്ഞപ്പോഴാണ് ആശ്വാസമായി ഭീമന്‍ ചൈനീസ് ഉള്ളി എത്തിയത്.

സാധാരണ ഇന്ത്യന്‍ ഉള്ളിക്ക് 100 ഗ്രാം മുതല്‍ 150 ഗ്രാം വരെ ഭാരമേ ഉണ്ടാവുകയുള്ളൂ. ഇതിന്റെ ഇരട്ടി ഭാരമാണ് ചൈനീസ് ഉള്ളിക്ക്, 250 മുതല്‍ 300 ഗ്രാം വരെ.

ചില്ലറക്കാരനല്ലാത്തത് കൊണ്ട് ഭീമന്‍ ഉള്ളിയുടെ വില അല്‍പ്പം കൂടും, കിലോഗ്രാമിന് 32 രൂപ. വില അല്‍പ്പം കൂടിയാലെന്താ ഭീമന്‍ ഉള്ളിയുടെ വരവോടെ തീവില അല്‍പ്പം കുറഞ്ഞല്ലോയെന്ന ആശ്വാസത്തിലാണ് സാധാരണക്കാര്‍.

110 ട്രക്കുകളിലായി ചൈനീസ് ഉള്ളി എത്തിയതോടെ ഉള്ളി വില വില 20 മുതല്‍ 32 രൂപയായി കുറഞ്ഞിട്ടുണ്ട്. സാധാരണ ഉള്ളിയേക്കാള്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള ഭീമന്‍ ഉള്ളി ഇന്ത്യക്കാര്‍ രണ്ട് കൈയും നീട്ടി സ്വീകരിക്കുമെന്ന് കരുതാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :