ചിരുവും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു

ഹൈദരാബാദ്: | WEBDUNIA| Last Modified ശനി, 18 ഏപ്രില്‍ 2009 (19:06 IST)
അനുവദിച്ചതിലും കൂടുതല്‍ സമയം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ചിരഞ്ജീവിക്കെതിരെ തെരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന് ആന്ധ്രപ്രദേശ് പോലീസ് കേസെടുത്തു. പ്രജാരാജ്യം പാര്‍ട്ടി(പി ആര്‍ പി) മേധാവിയായ ചിരഞ്ജീവി രാത്രി പതിനൊന്ന് മണിക്ക് ശേഷവും പ്രചാരണം നടത്തിയതാണ് പ്രശ്നമായത്.

പോലീസ് തടഞ്ഞിട്ടും അദ്ദേഹം റോഡ് ഷോ നടത്തിയെന്നാണ് കേസ്. നെല്ലൂര്‍ ജില്ലാ പൊലീസാണ് കേസെടുത്തത്. ചിരഞ്ജീവിക്ക് പുറമെ പി ആര്‍ പിയിലെ ചില പ്രാദേശിക നേതാക്കള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം, ടിഡിപി പോളിംഗ് ഏജന്‍റിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ മജ്‌ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്ലിം പ്രസിഡന്‍റ് അസാദുദ്ദീന്‍ ഔസിയെ പൊലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു. വോട്ടര്‍മാര്‍ക്കിടയില്‍ ടിഡിപി പണം വിതരണം നടത്തിയെന്ന് ആരോപിച്ചാണ് ഏജന്‍റിനെ ആക്രമിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :