ന്യൂഡല്‍ഹി|
സജിത്ത്|
Last Modified തിങ്കള്‍, 31 ജൂലൈ 2017 (10:44 IST)
സ്റ്റീപ്പിള്‍ ചേസ് താരം സുധാ സിംഗിനെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനായി ലണ്ടനിലേക്ക് അയക്കില്ലെന്ന് എഎഫ്‌ഐ. അവസാനനിമിഷം സുധയ്ക്ക് അനുമതി നല്‍കിയത് വിവാദമായതാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നില്ലെന്നാണ് സൂചന. സുധയുടെ പേര് പട്ടികയില്‍ നിന്ന് വെട്ടാന്‍ മറന്നുപോയതാണെന്ന വിചിത്രമായ മറുപടിയാണ് ഇതേ കുറിച്ച് എഎഫ്ഐ നല്‍കിയത്.
ലണ്ടനിലേക്ക് പോകാമെന്ന് നേരത്തെ തന്നെ അറിഞ്ഞിരുന്നതായി സുധാ സിംഗ് വ്യക്തമാക്കിയിരുന്നു. അതിനാലാണ് കോടതിയെ സമീപിക്കാതിരുന്നതെന്നും സുധാ സിങ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എഎഫ്ഐയുടെ പുതിയ തീരുമാനം വന്നത്.
ആദ്യ പട്ടികയില്‍ ഇല്ലാതിരുന്ന സുധയെ അവസാന നിമിഷം തിരുകി കയറ്റിയത് വലിയ വിവാദവുമായിരുന്നു.
അതേസമയം ചിത്രയെ ഒഴിവാക്കിയത് ഫെഡറേഷനാണെന്നാണ് സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ ജി എസ് രണ്‍ധാവെ വ്യക്തമാക്കി. ഏഷ്യന്‍ ചാംപ്യന്‍മാരെയെല്ലാം ലണ്ടനിലേക്ക് അയക്കില്ല എന്നത് ഫെഡറേഷന്റെ തീരുമാനമായിരുന്നു. അന്തിമപട്ടിക തയ്യാറാക്കിയപ്പോള്‍ അത് സെലക്ഷന്‍ കമ്മിറ്റിയെ കാണിച്ചിരുന്നില്ല.
അന്തിമ പട്ടിക വന്ന ശേഷമാണ് ചിത്രയെ ഒഴിവാക്കി എന്ന് മനസിലായതെന്നും അദ്ദേഹം പറഞ്ഞു.