ചട്ടലംഘനം: കെജ്‌രിവാളിനെതിരെ കേസ്

ഗാന്ധിധാം| WEBDUNIA|
PRO
ആം ആദ്മി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളിന് തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കോടതി നോട്ടിസയച്ചു. കഴിഞ്ഞ മാസം ‘ഗുജറാത്തിനെ കണ്ടെത്തുക’ യാത്രയ്ക്കിടെ പെരുമാറ്റച്ചട്ടം ലംഘിച്ച് ഉച്ചഭാഷിണി ഉപയോഗിച്ചതിന്റെ പേരിലാണിത്.

2,000 രൂപ പിഴയും ആറ് മാസം വരെ തടവു ശിക്ഷയും ലഭിക്കാവുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാര്‍ച്ച് അഞ്ച്, ആറ് തിയ്യതികളിലായിരുന്നു കെജ്രിവാളിന്റെ ഗുജറാത്ത് യാത്ര.

പത്ത് ദിവസത്തിനകം കോടതിയില്‍ ഹാജരാവാനാണ് ഗാന്ധിധാം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കെ.ഡി. പ്രസാദ് ഉത്തരവിട്ടത്. യാത്രയ്ക്കിടെ ഗാന്ധിദാമിനടുത്ത് റീഷാബില്‍ അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചതിനാണ് പൊലീസ് കേസെടുത്തത്. അഞ്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയും കേസുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :