ഭോപാല്‍|
rahul balan|
Last Modified ഞായര്‍, 27 മാര്‍ച്ച് 2016 (15:01 IST)
ഹോംവര്‍ക്ക് ചെയ്യാത്തതിന് ആറ് വയസുകാരിയെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചു. ഗുരുതരമായി മുറിവേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അധ്യാപകനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. സത്യനാരായണ്‍ വെര്‍മ എന്ന അധ്യാപകനാണ് മനുഷ്യ നിരക്കാത്ത ഈ ക്രൂരത് ചെയ്തത്.
ഭോപാലിലെ കുര്‍സ ഗ്രാമത്തിലാണു സംഭവം നടന്നത്. ഹോംവര്‍ക്ക് ചെയ്യാതെ വന്ന കുട്ടിയോട് സ്‌കൂളിന്റെ പുറകുവശത്തേക്ക് പോകാന്‍ അധ്യാപകന്‍ ആവശ്യപ്പെടുകയായിരുന്നു. അതിനു ശേഷം കുട്ടിയെ അധ്യാപകന്‍ ബലാത്സംഗം ചെയ്യുകയും വിവരം പുറത്തറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. വൈകിട്ട് വീട്ടിലെത്തിയ പെണ്‍കുട്ടിക്ക് രക്‌തസ്രാവമുണ്ടാകുന്നത് കണ്ടെത്തി അമ്മ കാര്യം ചോദിക്കുയായിരുന്നു.