ഖാദി ഷാള്‍ കൊണ്ടു ഷൂ തുടച്ചു; ജയറാം രമേശ് വിവാദത്തില്‍

ജയ്പുര്‍| WEBDUNIA|
PRO
PRO
ഖാദി ഷാള്‍ ഉപയോഗിച്ച് ഷൂ തുടച്ച ഗ്രാമവികസനമന്ത്രി ജയറാം രമേശിന്റെ നടപടി വിവാദമായി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അടക്കമുള്ള പ്രമുഖരും നിരവധി ആള്‍ക്കാരും നോക്കിനില്‍ക്കെയായിരുന്നു ഇത്.

രാജസ്ഥാനിലെ ബിക്കാനീറില്‍ സ്വീകരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ ഖാദി ഷാള്‍ ഉപയോഗിച്ചാണ് ജയറാം രമേശ് ഷൂ തുടച്ചത്. അപ്പോള്‍ ആരും പ്രതികരിച്ചില്ലെങ്കിലും സംഭവം വിവാദമായിട്ടുണ്ട്. രാജ്യത്തെ ചില കാര്യങ്ങള്‍ ആദരിക്കേണ്ടതുണ്ട്; അത് അങ്ങനെ തന്നെ ചെയ്യണമെന്നാണ് എ ഐ സി സി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.

കേന്ദ്രമന്ത്രിയും മുഖ്യമന്ത്രി ഗെഹ്‌ലോട്ടും മാപ്പുപറയണമെന്ന് ബി ജെ പി സംസ്ഥാനപ്രസിഡന്‍റ് അരുണ്‍ ചതുര്‍വേദി ആവശ്യപ്പെട്ടു. ഖാദി ഷാള്‍ ഗാന്ധിജിയുടെ നെയ്ത്ത് യന്ത്രത്തിന്റെ പ്രതീകമാണ്. ഗാന്ധിജിയെയാണ് ജയ്‌റാം രമേഷ് അപമാനിച്ചതെന്ന് ബി ജെ പി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :