കാണ്‍പൂരിലെ സിവില്‍ ലൈന്‍ ഏരിയയിലെ വസതിയില്‍ വച്ചാണ് അവര്‍ക്ക് ഹൃദയാഘാതമുണ്ടായത്.
സ്വാതന്ത്ര്യസമരത്തില്‍ ആവേശത്തോടെ പങ്കെടുത്ത ക്യാപ്‌റ്റന്‍ ലക്ഷ്‌മി സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ഝാന്‍സി റാണി റെജിമെന്റില്‍ കേണലായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ഡോക്ടര്‍ ആയ അവര്‍ സാമൂഹ്യപ്രവര്‍ത്തങ്ങളില്‍ സജീവമായിരുന്നു. 1998-ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അവരെ ആദരിച്ചു.