ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ സുരേഷ് കല്‍മാഡിക്ക് ജാമ്യം. തീഹാര്‍ ജയിലില്‍ കഴിയുകയായിരുന്ന കല്‍മാഡിക്ക് ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അഞ്ചുലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം നല്‍കിയിരിക്കുന്നത്.