വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും സഖ്യത്തിലെത്തി. വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രണാബ് മുഖര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയും തമ്മില്‍ ഞായറാഴ്ച 70 മിനിറ്റ് നീണ്ട കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത മാധ്യമ സമ്മേളനത്തിലാണ് പ്രണാബ് സഖ്യത്തെ കുറിച്ച് പ്രസ്താവന നടത്തിയത്.
ബിസ്നുപൂര്‍ നിയമസഭാ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ജയിച്ചതോടെ കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യത്തിന് സംസ്ഥാനത്ത് പ്രാധാന്യമേറുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ജയം ഇടതുപക്ഷ ഭരണത്തെ കുറിച്ചുള്ള അതൃപ്തിയുടെ പ്രതിഫലനമാണെന്ന് പ്രണാബ് മുഖര്‍ജി അഭിപ്രായപ്പെട്ടിരുന്നു.
കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യം നിലവില്‍ വന്നതോടെ സംസ്ഥാനത്തെ ഇടതുപക്ഷ വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കില്ല എന്ന് പ്രണാബ് പറഞ്ഞു. ഇടതുപക്ഷത്തിനെതിരെ കോണ്‍ഗ്രസുമായുള്ള സഖ്യം മറ്റെന്തിനെക്കാളും വിലമതിക്കുന്നു എന്നാണ് മമത അഭിപ്രായപ്പെട്ടത്.