കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രപതി സ്ഥാനാര്‍ഥി പി എ സാങ്മ. ഗോത്ര വിഭാഗക്കാരനായ ഒരാള്‍ രാഷ്ട്രപതി സ്ഥാനത്ത് വരാന്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനൊപ്പം എന്നും നിലകൊണ്ടവരാണ് ഗോത്രവിഭാഗം. ഇതിന്റെ പ്രത്യാഘാതം കോണ്‍ഗ്രസ് അറിയാന്‍ പോകുന്നതേയുള്ളൂ എന്നും സാങ്മ പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ സാങ്മ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി നേതാക്കളായ എല്‍ കെ അഡ്വാനി, സുഷമാ സ്വരാജ്, മുരളീ മനോഹര്‍ ജോഷി, നിധിന്‍ ഗഡ്കരി ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം പത്രിക നല്‍കാനായി രാജ്യസഭയില്‍ എത്തിയത്.
രാവിലെ പതിനൊന്ന് മണിയോടെ യുപിഎ രാഷ്ട്രപതി സ്ഥാനാര്‍ഥി പ്രണബ് മുഖര്‍ജി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.