കൊടും ഭീകരന്‍ തെഹ്സീന്‍ അക്തറിനെ മാര്‍ച്ച് രണ്ട് വരെ റിമാന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ തെഹ്സീന്‍ അക്തറിനെ(23) മാര്‍ച്ച് രണ്ട് വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഡിസംബര്‍ മുതല്‍ ഈ ജനുവരി പകുതി വരെ ഇയാള്‍ മൂന്നാറില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം.

കഠ്മണ്ഡുവില്‍ നിന്ന് ഇന്ത്യയിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ നേപ്പാള്‍ അതിര്‍ത്തിയിലെ കക്കര്‍വിറ്റയില്‍ നിന്നാണ് അക്തറിനെ ചൊവ്വാഴ്ച പിടികൂടിയത്. യാസിന്‍ ഭട്കല്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ഇന്ത്യന്‍ മുജാഹിദ്ദീന്റെ നേതൃത്വം ഏറ്റെടുത്തത് ഇയാളായിരുന്നു.

2010ലാണ് ഇയാള്‍ ഇന്ത്യന്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :