കോണ്‍ഗ്രസ് എം പി റഷീദ് മസൂദിന് നാല് വര്‍ഷം തടവ്; എംപി സ്ഥാനം നഷ്ടമാകും

ന്യുഡല്‍ഹി| WEBDUNIA|
PRO
മെഡിക്കല്‍ പ്രവേശ അഴിമതി കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും എംപിയുമായ റഷീജ് മസൂദിന് നാല് വര്‍ഷം തടവ്. ഇതോടെ മസൂദിന്റെ എംപി സ്ഥാനം നഷ്ടമാകും.

സുപ്രീം കോടതിയുടെ വിധി പ്രകാരം എം പി സ്ഥാനം നഷ്ടപ്പെടുന്ന ആദ്യ ജനപ്രതിനിധിയാണ് മസൂദ്. ഇയാള്‍ കുറ്റക്കാരനാണെന്ന് സിബിഐ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

മസൂലിന് ഏഴു വര്‍ഷം വരെ തടവുശിക്ഷ നല്‍കണമെന്നായിരുന്നു സിബിഐയുടെ വാദം. എന്നാല്‍ പ്രായാധിക്യം പരിഗണിച്ച് കുറഞ്ഞ ശിക്ഷയെ നല്‍കാവൂ എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

990ലെ വി.പി. സിങ് മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായിരിക്കെയാണ് സംഭവം. കേന്ദ്ര ആരോഗ്യ സഹമന്ത്രിയായിരുന്ന മസൂദ് ത്രിപുരയ്ക്ക് കേന്ദ്രപൂളില്‍ നിന്ന് അനുവദിച്ചിരിക്കുന്ന മെഡിക്കല്‍ കോളജുകളിലേക്കുള്ള എംബിബിഎസ് സീറ്റ് പ്രവേശനത്തില്‍ ഇടപെട്ടുവെന്നും അനര്‍ഹരെ തിരുകി കയറ്റിയെന്നുമാണ് കേസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :